Connect with us

Kozhikode

പാറാട് ബോംബ് സ്‌ഫോടനം സാംസ്‌കാരിക കേരളത്തിന് അപമാനം- എസ് വൈ എസ്

Published

|

Last Updated

കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ പാറാടുണ്ടായ ബോംബ് സ്‌ഫോടനം സാസ്‌കാരിക കേരളത്തിന് അപമാനവും അത്യന്തം അപലപനിയവുമാണെന്ന് എസ് വൈ എസ് സംസ്ഥാന ക്യാബിനറ്റ് പ്രസ്താവിച്ചു. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. യുവ സമൂഹത്തെ ഭീകരതയിലേക്കും തീവ്രവാദത്തിലേക്കും കൊണ്ടുപോകുന്നതിന് ചേളാരി വിഭാഗം സമസ്തക്കാര്‍ വിപുലമായ സംവിധാനങ്ങള്‍ നടത്തുന്നു എന്നാണ് പ്രതികളുടെ വെളിപ്പെടുത്തലിലൂടെ തെളിയുന്നത്.
പള്ളി പൊളിച്ചും മഹല്ലുകളില്‍ അക്രമം അഴിച്ചുവിട്ടും സുന്നി പ്രസ്ഥാനത്തെ ഉന്‍മൂലനം ചെയ്യാന്‍ പ്രവര്‍ത്തിക്കുന്നവരെ സമൂഹം തിരിച്ചറിയണം. ഭീകരതയും തീവ്രവാദവും പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ഭൂഷണമല്ല. സമാധാനം കാംക്ഷിക്കുന്ന ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കാനേ ഇത്തരം പ്രവര്‍ത്തനം വഴി സാധിക്കുകയുള്ളൂ. സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ഇത്തരം ഭീകര നിലപാടുകള്‍ക്കെതിരെ പ്രതികരിക്കണമെന്നും അത്തരക്കാരെ തിരിച്ചറിയണമെന്നും ക്യാബിനറ്റ് ആഹ്വാനം ചെയ്തു.
കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ സംബന്ധിച്ചു.

Latest