Connect with us

Kozhikode

ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: കണ്ണാടിക്കലില്‍വെച്ച് ഓട്ടോറിക്ഷ െ്രെഡവറെ യാത്രക്കാരന്‍ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് തിരുവനന്തപുരം സ്വദേശികള്‍ അറസ്റ്റില്‍. കരമന പുത്തന്‍ വീട്ടില്‍ മേലാക്കോട്ട് കൃഷ്ണന്‍നായരുടെ മകന്‍ കിരണ്‍ (31), വെമ്പായം വട്ടപ്പാറയില്‍ അഭിഭവനില്‍ സുകുമാരന്‍ നായരുടെ മകന്‍ സുരേഷ് (31) എന്നിവരെയാണ് ചേവായൂര്‍ സി ഐ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. കുത്തേറ്റ ഓട്ടോഡ്രൈവറായ ഒളവണ്ണ എന്‍ പി ഹൗസില്‍ അബ്ദുല്ലയുടെ മകന്‍ എന്‍ പി സലീം (26) മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതികളെ ജുഡ്യഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (1) റിമാന്‍ഡ് ചെയ്തു.
കണ്ണാടിക്കലിലുള്ള ഭാര്യ വീട്ടിനടുത്ത് വെച്ചാണ് പ്രതിയായ കിരണിനെ്യൂപോലീസ് പിടികൂടിയത്. ഭാര്യ വീട്ടുകാരെ തിങ്കളാഴ്ച രാത്രി പോലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്. സലീമിനെ കുത്തിയത് താനാണെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ സലീം തിരിച്ചറിയുകയും ചെയ്തു. നഗരത്തില്‍ കൂലിതൊഴില്‍ ചെയ്യുന്നയാളാണ് കിരണ്‍. ഇയാളുടെ ബന്ധുവായ സുരേഷ് പെയ്ന്റിംഗ് ജോലിക്കായാണ് കോഴിക്കോട്ട് എത്തിയത്. അക്രത്തിന് ശേഷം എ ആര്‍ ക്യാമ്പിനടുത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന സുരേഷിനെ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കണ്ണാടിക്കലില്‍ വെച്ച് സലീമിന് കുത്തേറ്റത്. യാത്രക്കാരായ രണ്ട് പേരില്‍ ഒരാള്‍ കത്തികൊണ്ട് നെഞ്ചത്ത് കുത്തിയെന്നായിരുന്നു ഇയാളുടെ മൊഴി.
ഞായറാഴ്ച രാത്രി 10.40 ഓടെ കോഴിക്കോട് റെയില്‍ല്‍വേ സ്റ്റേഷനില്‍ നിന്നാണ് പ്രതികള്‍ ഓട്ടോയില്‍ കയറിയത്. കണ്ണാടിക്കലില്‍ എത്തിയപ്പോള്‍ മീറ്റര്‍ ചാര്‍ജിനെ ചൊല്ലി സലീമും യാത്രക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. മീറ്ററില്‍ 80രുപയായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ രാത്രി സര്‍വീസ് ആയതിനാല്‍ മീറ്റര്‍ ചാര്‍ജും അതിന്റെ പകുതിയും വേണമെന്ന് സലീം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നല്‍കാനാകില്ലെന്ന് യാത്രക്കാര്‍ അറിയിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഇത് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.

Latest