Connect with us

Ongoing News

പ്രകടനപത്രിക: ഹിതമറിയാന്‍ കോണ്‍ഗ്രസ് ജനാഭിപ്രായം തേടും

Published

|

Last Updated

തൃശൂര്‍: 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യൂത്ത് കോണ്‍ഗ്രസ് പ്രചരണപരിപാടികള്‍ “ദേശീയതയിലേക്ക് യുവത്വത്തിന്റെ കയ്യൊപ്പ്” എന്ന മുദ്രാവാക്യമുയര്‍ത്തയായിരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് തൃശൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് തയ്യാറാക്കുന്ന പ്രകടനപത്രികയിലേക്ക് ജനങ്ങളുടെ അഭിപ്രായങ്ങള്‍ ക്രോഢീകരിച്ചു നല്‍കലാണ് ആദ്യ ദൗത്യം. ഇതിനായി സംസ്ഥാനത്തെ 140 നിയോകമണ്ഡലങ്ങളിലും ജനങ്ങളുമായി ബന്ധപ്പെട്ട് ചോദ്യാവലി തയ്യാറാക്കി മുന്‍ഗണനാവിഷയങ്ങള്‍ തീരുമാനിക്കും.
സാമ്പത്തികം, കൃഷി, വിദ്യാഭ്യാസം, പരിസ്ഥിതി, വ്യവസായം, ഐ ടി, യുവജനക്ഷേമം, തൊഴില്‍, കലാകായികരംഗം എന്നിങ്ങനെ വിഷയങ്ങള്‍ തരംതിരിച്ചായിരിക്കും അഭിപ്രായങ്ങള്‍ തേടുക. പൊതുപരിപാടിയിലൂടെ അഭിപ്രായം തേടുന്നതിനൊപ്പം ഫീല്‍ഡ് സന്ദര്‍ശത്തിലൂടെയും അഭിപ്രായങ്ങള്‍ സ്വരൂപിക്കും. പരിപാടിയുടെ ഉദ്ഘാടനം ഈ മാസം 14ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല തൃശൂരില്‍ നിര്‍വഹിക്കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി ജി സുനില്‍, സെക്രട്ടറി സുനില്‍ ലാലൂര്‍, തൃശൂര്‍ പാര്‍ലമെന്റ് പ്രസിഡന്റ് ഷിജു വെളിയത്ത്, വൈസ് പ്രസിഡന്റ് കെ എല്‍ ജെയ്‌സണ്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

---- facebook comment plugin here -----

Latest