Connect with us

International

കടുത്ത പുകയില വിരുദ്ധ നിയമവുമായി യൂറോപ്യന്‍ പാര്‍ലിമെന്റ്‌

Published

|

Last Updated

ബ്രസല്‍സ്: ഇലക്‌ട്രോണിക് സിഗരറ്റുകള്‍ ഉള്‍പ്പെടെയുള്ള പുകയില ഉത്പന്നങ്ങള്‍ക്കെതിരെ കടുത്ത നിയമവുമായി യൂറോപ്യന്‍ പാര്‍ലിമെന്റ് നിയമം പാസാക്കി. ലക്ഷക്കണക്കിന് ഡോളറിന്റെ പുകയില വ്യാപാരമാണ് യൂറോപ്പില്‍ നടക്കുന്നത്. പുകയില വിരുദ്ധ നിയമങ്ങള്‍ ശക്തിപ്പെടുത്തുക വഴി പുകയിലക്കെതിരെ പോരാടുകയെന്നതാണ് ലക്ഷ്യം. സിഗരറ്റ് പാക്കറ്റുകളില്‍ വലിയ മുന്നറിയിപ്പുകള്‍ നല്‍കാനും, ഇലക്‌ട്രോണിക് സിഗരറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി.
സിഗരറ്റ് ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള യൂറോപ്യന്‍ പാര്‍ലിമെന്റ് നീക്കത്തെ പുകയില കമ്പനികള്‍ എതിര്‍ത്തിരുന്നു. വ്യാപാര സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ് ഈ നടപടിയിലൂടെ ഉണ്ടാകുകയെന്ന കമ്പനികളുടെ വാദം പാര്‍ലിമെന്റ് തള്ളി. പുകയില ഉത്പന്നങ്ങള്‍ക്കെതിരെയുള്ള ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ കമ്പനികള്‍ യോജിച്ച് പ്രവര്‍ത്തിച്ചിരുന്നു.
ഈ വര്‍ഷം അവസാനത്തോടെ യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളില്‍ നിയമം പ്രാബല്യത്തില്‍ വരും. പുകയില ശ്വാസകോശ അര്‍ബുദത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് പാക്കുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശത്തിന് അനുകൂലമായി അംഗങ്ങള്‍ വോട്ട് ചെയ്തു. പാക്കറ്റിന്റെ 65 ശതമാനം ഭാഗം മുന്നറിയിപ്പിനായി ഉപയോഗിക്കണം. ഒരു പാക്കിനകത്ത് ഒന്നും എഴുതാത്ത ഇന്നര്‍ പാക്കറ്റ് അനുവദിക്കില്ല.
ഇലക്‌ട്രോണിക് സിഗരറ്റുകളെ കുറിച്ചുള്ള പരസ്യം കുറക്കണമെന്നും അംഗങ്ങള്‍ വോട്ടിംഗിലൂടെ ആവശ്യപ്പെട്ടു. ഇലക്‌ട്രോണിക് സിഗരറ്റുകളെ ചികിത്സാ ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് പാര്‍ലിമെന്റ് നിര്‍ദേശിച്ചു. ബാറ്ററി ഉപയോഗിച്ച് നിക്കോട്ടിനെ വാതക രൂപത്തില്‍ അകത്തേക്ക് വലിക്കുന്ന ഇലക്‌ട്രോണിക് സിഗരറ്റുകള്‍ സിഗരറ്റുകളെ അപേക്ഷിച്ച് താരതമ്യേന ദോഷ ഫലം കുറവാ

Latest