Connect with us

Kannur

15 ലക്ഷം തെങ്ങ് പദ്ധതി കേരള പിറവിദിനത്തില്‍: മന്ത്രി

Published

|

Last Updated

കണ്ണൂര്‍: അഞ്ച് വര്‍ഷം കൊണ്ട് കേരളത്തില്‍ 15 ലക്ഷം തെങ്ങിന്‍ തൈകള്‍ പുതുതായി നട്ടുപിടിപ്പിക്കുന്ന കേര സമൃദ്ധി പദ്ധതിക്ക് നവംബര്‍ ഒന്നിന് തുടക്കം കുറിക്കുമെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ പറഞ്ഞു. കേരളത്തെ രക്ഷിക്കാന്‍ തെങ്ങിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കണ്ണൂര്‍ ചേംബര്‍ ഹാളില്‍ മലയോര വികസന ഏജന്‍സി സംഘടിപ്പിച്ച ശില്‍പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു പഞ്ചായത്തില്‍ 100 വീതമെന്ന നിലയില്‍ അഞ്ച് വര്‍ഷം കൊണ്ട് 15 ലക്ഷം പുതിയ തെങ്ങ് വച്ചുപിടിപ്പിക്കുകയാണ് പദ്ധതി.കൂടുതല്‍ നാളികേരം ഉത്പാദിപ്പിക്കാന്‍ പദ്ധതിയിലൂടെ കഴിയും.
പച്ചത്തേങ്ങക്ക് 29 രൂപയെങ്കിലും വില ലഭ്യമാക്കുകയാണ് ലക്ഷ്യം. ആസൂത്രത്തണത്തിലെ അപാകതയാണ് സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നമെന്നും കുട്ടനാട് പാക്കേജ് നടപ്പാക്കുന്ന കാര്യത്തില്‍ ഇത് പ്രകടമായതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് പ്രത്യേക കാഴ്ചപ്പാട് ഉണ്ടാകണം. തരിശുഭൂമി കൃഷി യോഗ്യമാക്കുന്നതിന് സഹായവും വാഗ്ദാനവും നല്‍കിയിട്ടും ലക്ഷ്യത്തിലെത്തിയില്ലെന്നും മന്ത്രി പറഞ്ഞു.