Connect with us

Kerala

ഹാജിമാരുടെ അവസാന സംഘം ഇന്ന് യാത്ര തിരിക്കും

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഹാജിമാരുടെ അവസാന സംഘം ഇന്ന് യാത്ര തിരിക്കും. കാലത്ത് 9.05 നുള്ള വിമാനത്തില്‍ 286 ഹാജിമാരാണ് അവസാനത്തെ സംഘത്തിലുള്ളത്. ഇന്നലെ 561 ഹാജിമാര്‍ കൂടി വിശുദ്ധ ഭൂമിയിലെത്തിയതോടെ കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ നിന്ന് പുറപ്പെട്ടവരുടെ എണ്ണം 8537 ആയി. ഇന്നത്തെ ഹാജിമാര്‍ ഉള്‍പ്പടെ ഇത് 8817 ആകും.
കഴിഞ്ഞ 25 മുതല്‍ ഇന്ന് വരെ 29 വിമാനങ്ങളാണ് ഹാജിമാരെയും വഹിച്ച് പറന്നത്. എം എല്‍ എമാരായ പി ഉബൈദുല്ല, വി എം ഉമര്‍ മാസ്റ്റര്‍, പി ബി അബ്ദുര്‍റസാഖ് എന്നിവര്‍ ഇന്നലെ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു. ഹാജിമാരുടെ മടക്കം ഈ മാസം 31 മുതല്‍ നവംബര്‍ 15 വരെ തുടരും.

---- facebook comment plugin here -----

Latest