Connect with us

Kasargod

ജില്ലാ കേരളോത്സവം; മൂന്ന് പഞ്ചായത്തുകളില്‍ സംഘടിപ്പിക്കും

Published

|

Last Updated

കാസര്‍കോട്: ജില്ലാതല കേരളോത്സവം മൂന്ന് പഞ്ചായത്തുകളിലായി നടത്തുവാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ചേര്‍ന്ന കേരളോത്സവം ജില്ലാതല യോഗത്തില്‍ തീരുമാനിച്ചു. കലാമത്സരങ്ങള്‍ പുല്ലൂര്‍-പെരിയ, ഗെയിംസ് മത്സരങ്ങള്‍ മടിക്കൈ, സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കാറഡുക്ക എന്നീ പഞ്ചായത്തുകളില്‍ നടത്തും. കേരളോത്സവം ജില്ലാതല സംഘാടക സമിതി യോഗം 22ന് വൈകിട്ട് 3 മണിക്ക് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
പുല്ലൂര്‍-പെരിയപഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ കെ സുജാത, പി ജനാര്‍ദ്ദനന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ചാക്കോ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി കെ സോമന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് മാമ്പ്രത്ത്, ജില്ലാ യുവശക്തി കോര്‍ഡിനേറ്റര്‍ വി ഗോപകുമാര്‍, യൂത്ത് കോര്‍ഡിനേറ്റര്‍മാരായ പ്രകാശന്‍, കൃഷ്ണ എച്ച് സംബന്ധിച്ചു.