Connect with us

Kasargod

വേഗപ്പൂട്ട് ഘടിപ്പിക്കാത്ത രണ്ട് ബസുകള്‍ ആര്‍ ടി ഒ അധികൃതര്‍ പിടികൂടി

Published

|

Last Updated

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് സ്പീഡ് ഗവേണര്‍ ഘടിപ്പാക്കാതെ സര്‍വ്വീസ് നടത്തുകയായിരുന്ന രണ്ട് സ്വകാര്യ ബസുക ള്‍ ആര്‍ടിഒ അധികൃതര്‍ പിടിച്ചെടുത്തു. ഇന്നലെ രാവിലെ കാഞ്ഞങ്ങാട് ബസ്സ്റ്റാന്റില്‍ നിന്നാണ് ബസുകള്‍ കാഞ്ഞങ്ങാട് മോട്ടോ ര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രകാശന്‍ കല്ലമ്പലത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാത്ത ബസുകള്‍ പിടിച്ചെടുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ്, സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസുകളിലും നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്പീഡ് ഗവേണിന്റെ പേരില്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിനിറങ്ങുമെന്ന് ബസുടമസ്ഥ സംഘടനകള്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും വേഗപ്പൂട്ട് ഘടിപ്പിക്കാനുള്ള സാവകാശം നല്‍കാമെന്ന് അധികാരികള്‍ ഉറപ്പ് നല്‍കിയതിനാല്‍ സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. വേഗപ്പൂട്ട് ബസുകളില്‍ ഘടിപ്പിക്കുന്നതിന് അനുവദിച്ച സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ആര്‍ടിഒ അധികൃതര്‍ വീണ്ടും നടപടിയിലേക്ക് നീങ്ങിയത്.

 

Latest