Connect with us

Kasargod

മുഹിമ്മാത്ത് ചര്‍ച്ചാ സമ്മേളനം സംശയ നിവാരണ വേദിയായി

Published

|

Last Updated

പുത്തിഗെ: ഇസ്‌ലാമികാനുഷ്ഠാനങ്ങളില്‍ അതിപ്രധാനമായ “ഉള്ഹിയ്യത്ത്” ബലിദാനത്തിന്റെ കര്‍മശാസ്ത്ര വിധികളെ അപഗ്രഥിച്ച് മുഹിമ്മാത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം സംശയ നിവാരണ വേദിയായി. ഉള്ഹിയ്യത്തിന്റെ നാനാവശങ്ങള്‍ ചര്‍ച്ച ചെയ്ത വേദിയില്‍ പൊതുജനങ്ങളില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് ജാമിഅ: മര്‍കസ് ഫിഖ്ഹ് വിഭാഗം തലവന്‍ അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല മറുപടി പറഞ്ഞു. ആത്മ സമര്‍പ്പണത്തിന്റെയും ത്യാഗ സന്നദ്ധതയുടെയും ചരിത്ര പാഠം നല്‍കിയ ഹസ്രത് ഇബ്രാഹീം നബി(അ), മകന്‍ ഇസ്മാഈല്‍ നബി(അ) എന്നിവരുടെ ജീവിതവും വിശ്വാസിസമൂഹം മാതൃകയാക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് ഇസ്മാഈല്‍ ബാഫഖി മദനി കൊയിലാണ്ടി, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ബദ്‌രിയ നഗര്‍,ഹസ്സന്‍ കുട്ടി മദനി ദേലംപാടി, എം പി അബ്ദുല്ല ഫൈസി, എം.എ അബ്ദുല്ല മുസ്‌ലിയാര്‍, ഇബ്‌റാഹിം ദാരിമി ഗുണാജെ, എം അന്തുഞ്ഞി മൊഗര്‍, ഹംസ മുസ്‌ലിയാര്‍ കാനക്കോാട്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍,മുസ്തഫ സഖാഫി പട്ടാമ്പി, സുലൈമാന്‍ ഹാജി സീതാംഗോളി, റഹ്മാനിയ അബ്ദുല്‍ റഹ്മാന്‍ ഹാജി, ഉമര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇബ്‌റാഹിം സഖാഫി സ്വാഗതവും അബ്ദുല്‍ അസീസ് മിസ്ബാഹി നന്ദിയും പറഞ്ഞു.

Latest