Connect with us

Kasargod

മണല്‍ക്കടത്ത്: 11 ടിപ്പര്‍ ലോറികളും ജെ സി ബിയും പിടിയില്‍

Published

|

Last Updated

അമ്പലത്തറ: അനധികൃതമായി പാറയിടിച്ച് മണ്ണ് കടത്താന്‍ ശ്രമിച്ച 11 ടിപ്പര്‍ ലോറികളും ഒരു ജെ സി ബിയും പോലീസും റവന്യു അധികൃതരും പിടികൂടി.
പറക്കളായി-മൂന്നാംമൈല്‍ റോഡില്‍ ചേമന്തോട്ട് പുല്ലൂര്‍ സ്വദേശി വിനോദിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പാറയിടിച്ച് മണ്ണ് കടത്താന്‍ ശ്രമിക്കുകയായിരുന്ന വാഹനങ്ങള്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് ബേളൂര്‍ വില്ലേജ് ഓഫീസര്‍ രാഘവന്‍, അമ്പലത്തറ വില്ലേജ് ഓഫീസര്‍ സുബൈര്‍, അമ്പലത്തറ അഡീഷണല്‍ എസ് ഐ പത്മനാഭന്‍ എന്നിവര്‍ അടങ്ങുന്ന സംഘം പിടിച്ചെടുത്തത്. ഈ പ്രദേശത്ത് നിന്ന് പാറയിടിച്ച് വ്യാപകമായി മണ്ണ് കടത്തുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ വൈ എം സി സുകുമാരന്റെ നിര്‍ദേശമനുസരിച്ച് ഈ മേഖലയില്‍ റവന്യുവകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ കുറച്ച് ദിവസമായി വ്യാപകമായ പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ചേമന്തോട്ട് നിന്ന് വന്‍തോതില്‍ മണ്ണ് കടത്തുന്ന വിവരം ഇവര്‍ക്ക് ലഭിച്ചത്.
രാവിലെ പോലീസ് സഹായത്തോടെ സ്ഥലത്തെത്തി മണ്ണ് കടത്താന്‍ ശ്രമിക്കുകയായിരുന്ന 12 വാഹനങ്ങളും പിടിച്ചെടുക്കുകയായിരുന്നു.

 

---- facebook comment plugin here -----

Latest