Connect with us

Gulf

1,100 കോടിയുടെ അല്‍ ഹബ്തൂര്‍ സിറ്റി പദ്ധതി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദുബൈ: ആഗോള തലത്തില്‍ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി പദ്ധതികളില്‍ ഒന്നായ അല്‍ ഹബ്തൂര്‍ സിറ്റി പദ്ധതിയുടെ ഉദ്ഘാടനം അല്‍ ഹബ്തൂര്‍ ചെയര്‍മാന്‍ ഖലാഫ് അല്‍ ഹബ്തൂര്‍ നിര്‍വഹിച്ചു. ഒരു കോടി ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് 3,000 യൂനിറ്റുള്ള മൂന്ന് രാജ്യാന്തര ഹോട്ടല്‍ കെട്ടിടങ്ങളും 1,460 അപ്പാര്‍ട്ട്‌മെന്റുകളുമുള്ള മൂന്ന് ആഡംബര താമസ ഗോപുരങ്ങളും ഉള്‍പ്പെടുന്ന പദ്ധതി യാഥാര്‍ഥ്യമാക്കുക.

മധ്യപൗരസ്ത്യദേശത്തെ ആദ്യ സിഗ്നേച്ചര്‍ തീയേറ്റര്‍, ടെന്നീസ് അക്കാദമി ഒപ്പം മറ്റ് കായിക സൗകര്യങ്ങള്‍ എന്നിവയും അല്‍ ഹബ്ത്തൂര്‍ സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ആഴ്ച തന്നെ പദ്ധതിയുടെ നിര്‍മാണത്തിനായി പൈലിംഗ് ടെണ്ടര്‍ നല്‍കും. അടുത്ത മാസമായിരിക്കും നിര്‍മാണത്തിനുള്ള ടെണ്ടര്‍ ക്ഷണിക്കുകയെന്ന് ഖലാഫ് അല്‍ ഹബ്തൂര്‍ വ്യക്തമാക്കി. പദ്ധതിക്ക് ആവശ്യമായ പണം രാജ്യത്തുള്ള നിക്ഷേപകരില്‍ നിന്നാവും കണ്ടെത്തുക. പ്രമുഖ രാജ്യാന്തര ഹോട്ടല്‍ ശൃംഖലകളായ സ്റ്റാര്‍ ഫുഡ്, സെന്റ് റെജിസ്, ഡബ്ലിയു ആന്‍ഡ് വെസ്റ്റിന്‍ എന്നിവയാവും ടവറില്‍ ഹോട്ടല്‍ ആരംഭിക്കുക. പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ അത്യാഡംബരമായി ജീവിക്കുന്ന സാഹചര്യമാവും ഹോട്ടലില്‍ സജ്ജീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

 

Latest