Connect with us

Gulf

അഞ്ചു വയസുകാരനെ ടാക്‌സിയില്‍ മറന്നുവെച്ചു

Published

|

Last Updated

ദുബൈ: ടാക്‌സിയില്‍ മറന്നുവെച്ച അഞ്ചു വയസുകാരനെ ദുബൈ പോലീസിന്റെ അവസരോചിത ഇടപെടലിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് തിരിച്ചു കിട്ടി. കഴിഞ്ഞ ദിവസമാണ് ടെര്‍മിനല്‍ രണ്ടിലേക്കുള്ള യാത്രക്കിടയില്‍ പിന്‍ സീറ്റില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ ശ്രദ്ധിക്കാതെ കുടുംബം വാഹനത്തില്‍ നിന്ന് ഇറങ്ങി എയര്‍പോര്‍ട്ട് ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെത്തിയത്.

സാധനങ്ങള്‍ ഇറക്കി വെച്ച് ക്യൂവില്‍ നില്‍ക്കുമ്പോഴാണ് കുഞ്ഞിന്റെ കാര്യം ഓര്‍മവന്നത്. ഉടന്‍ ഡ്യൂട്ടി പോലീസുകാരനെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥന്‍ പോലീസിന്റെ വിവിധ വിഭാഗങ്ങളെ അറിയിക്കുകയും ടാക്‌സി കണ്ടെത്തുകയുമായിരുന്നു. പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ ഡ്രൈവറും ശ്രദ്ധിച്ചിരുന്നില്ല. ടാക്‌സി കമ്പനിയുമായി ബന്ധപ്പെട്ട് ഡ്രൈവറെ തിരിച്ചറിയുകയും എയര്‍പോര്‍ട്ടിലെത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും രണ്ടു മണിക്കൂര്‍ കഴിഞ്ഞിരുന്നു.

കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ അതീവ ശ്രദ്ധ പതിപ്പിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. നഗരത്തില്‍ സര്‍വീസ് നടത്തുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ യാത്രക്കാര്‍ ഇറങ്ങുമ്പോള്‍ വാഹനം നന്നായി പരിശോധിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.