Connect with us

Gulf

റസിഡന്‍സ് വിസക്ക് പുതിയ നിബന്ധന

Published

|

Last Updated

ദുബൈ: യു എ ഇയില്‍ റസിഡന്‍സ് വിസ ലഭിക്കാന്‍ പുതിയ നിബന്ധന. ഇതിനായി ഹെല്‍ത്ത് കാര്‍ഡോ ഇന്‍ഷുറന്‍സ് കാര്‍ഡോ ഹാജരാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രാലയം രാജ്യത്തെ മുഴുവന്‍ പ്രിവന്റീവ് മെഡിസിന്‍ കേന്ദ്രങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ക്കും അറിയിപ്പ് നല്‍കി. വിസക്ക് അപേക്ഷിക്കുന്നവരില്‍ നിന്ന് ഹെല്‍ത്ത് കാര്‍ഡ് അല്ലെങ്കില്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇവയില്‍ ഏതിനെങ്കിലും ഒന്നിനുള്ള ഫീസ് ഈടാക്കണമെന്നും മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഫീസ് അടച്ചതിന്റെ രസീത് ഹാജരാക്കാത്തവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡോ ഇന്‍ഷുറന്‍സ് കാര്‍ഡോ നല്‍കരുതെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഹെല്‍ത്ത് കാര്‍ഡ് എടുക്കാതെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ ചില കമ്പനികള്‍ നടത്തിയ ശ്രമങ്ങള്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് മന്ത്രാലയത്തിന്റെ ഈ നടപടി.

 

Latest