Connect with us

Kerala

ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ സംസ്ഥാന മാധ്യമ അവാര്‍ഡ് ഹംസ ആലുങ്ങലിന്

Published

|

Last Updated

തിരുവനന്തപുരം: ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ സംസ്ഥാന മാധ്യമ അവാര്‍ഡ് സിറാജ് സബ് എഡിറ്റര്‍
ഹംസ ആലുങ്ങലിന്. “മാനസിക ആരോഗ്യ കേന്ദ്രങ്ങളല്ല, മനോരോഗ കേന്ദ്രങ്ങള്‍” എന്ന പേരില്‍ 2012 ഡിസംബര്‍ 25 മുതല്‍ 31വരെയായി സിറാജ് ദിനപത്രത്തില്‍ പ്രസിസിദ്ധീകരിച്ച അന്വേഷണ പരമ്പരക്കാണ് അവാര്‍ഡ്. 10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

ദൃശ്യമാധ്യമ അവാര്‍ഡ് മലയാള മനോരമ ന്യൂസിലെ വിനോയ് ചന്ദ്രനാണ്. 2012 സെപ്തബര്‍ ഒന്നു മുതല്‍ 2013 ഒക്‌ടോബര്‍ 31വരെയുള്ള കാലയളവില്‍ മലയാളം ഇംഗ്ലീഷ് പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ച മാനസികാരോഗ്യ സംബന്ധമായ വാര്‍ത്തകളും ഫീച്ചറുകളും ലേഖനങ്ങളുമായിരുന്നു പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നത്.

പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. നേരത്തെ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ പുരസ്‌കാരത്തിന് ഈ ലേഖന പരമ്പര അര്‍ഹമായിരുന്നു.

ലോക മാനസികാരോഗ്യ ദിനമായ ഒക്‌ടോബര്‍ പത്തിന് തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മനോരോഗ വിദഗ്ധനുമായ ഡോ. കെ പി ജയപ്രകാശന്‍, പ്രസിഡന്റ് ഡോ വി സതീഷ് ( കോട്ടയം മെഡിക്കല്‍ കോളജ് സൈക്യാട്രിക് മേധാവി, വൈസ് പ്രസിഡന്റ് ഡോ. സി ആര്‍. രാധാകൃഷ്ണന്‍( കോട്ടയം മെഡിക്കല്‍ കോളജ്, ട്രഷറര്‍ ഡോ. ഹാരിഷ് എം ടി എന്നിവര്‍ അറിയിച്ചു.