Connect with us

National

വോട്ടിന് രസീത് സംവിധാനത്തിന് സുപ്രീംകോടതി അനുമതി

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ട് രേഖപ്പെടുത്തുന്നതിന് രസീത് നല്‍കുന്ന സമ്പ്രദായത്തിന് സുപ്രീംകോടതി അനുമതി നല്‍കി. 2014 ലെ തെരഞ്ഞെടുപ്പ് മുതല്‍ രസീത് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്.

ഘട്ടം ഘട്ടമായി രസീത് സമ്പദായം നടപ്പാക്കാമെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇതിന് 1500 കോടിയിലേറെ രൂപ ആവശ്യമായി വരും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിട്ടുണ്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു.

രസീതി സമ്പ്രദായം നിലവില്‍ വരുന്നതോടെ വോട്ടര്‍ക്ക് താന്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്ന കൃത്യമായ സ്ഥിരീകരണ രസീതായിരിക്കും ലഭിക്കുക.

 

Latest