Connect with us

Gulf

ആര്‍ എസ് സി സമ്മറൈസ് 2013

Published

|

Last Updated

ദോഹ: വിദ്യാര്‍ഥികളില്‍ ചുമതലാബോധവും മാനസിക ബലവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രിസാല സ്റ്റഡിസര്‍ക്കിള്‍ വിസ്ഡം സമിതിയുടെ ആഭിമുഖ്യത്തില്‍ സമ്മറൈസ് സംഘടിപ്പിച്ചു.മന്‍സൂറ കാറ്റര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മുതല്‍ പരിപാടിക്ക് തുടക്കമായി.ആര്‍.എസ്.സി ഖത്തര്‍ നാഷണല്‍ കമ്മറ്റി ചെയര്‍മാന്‍ ജമാല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു.വിവിധ സെഷനുകള്‍ക്ക് ഡോ. അബ്ദുല്‍ സാബിര്‍ അബ്ദുല്‍ കരീം (ഹമദ് ഹോസ്പിറ്റല്‍),എന്‍ജിനീയര്‍ മുഹിയുദ്ദീന്‍ ഇരിങ്ങല്ലൂര്‍, എന്‍ജിനീയര്‍ ഹബീബ് മാട്ടൂല്‍,ആര്‍.എസ്.സി വിസ്ഡം കണ്‍വീനര്‍ നൗഷാദ് അതിരുമട, എന്‍ജിനീയര്‍ ഹാഷിം,ബഷീര്‍ നിസാമി,തുടങ്ങിയവര്‍ നേതൃത്വം നല്‍കി.വൈകീട്ട് വക്ര ബീച്ചില്‍ നടന്ന ഗെയിംസ് പ്രോഗ്രാമോടെ സമ്മറൈസിനു സമാപനമായി.മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സ മ്മാനങ്ങള്‍ വിതരണം ചെയ്തു.

Latest