Connect with us

Palakkad

ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം: വികസന സമിതി

Published

|

Last Updated

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന വികസന സമിതി യോഗം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. താലൂക്ക് ആശുപത്രിയിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമുള്ള ഡോക്ടര്‍മാരുടെ കുറവും താലൂക്ക് റീ-സര്‍വേ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ കുറവും യോഗത്തില്‍ ചര്‍ച്ചയായി.
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ധനസമാഹരണവുമായി ബന്ധപ്പെട്ട മാര്‍ഗരേഖയില്‍ ഇളവ് നല്‍കണമെന്ന് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് യൂനിറ്റിന്റെ ആവശ്യം അനുവദിച്ചു. വാട്ടര്‍ അതോറിറ്റി നടത്തേണ്ട അറ്റകുറ്റപ്പണികള്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങാനും, ഗ്യാസ് സിലിണ്ടറുകള്‍ സമയബന്ധിതമായി ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനും താലൂക്ക് വികസന സമിതി നിര്‍ദേശിച്ചു. രാജീവ് ഗാന്ധി യോജന സ്‌കീം (ആര്‍ ജി വൈ എസ്) പ്രകാരമുള്ള വൈദ്യൂത കണക്ഷനുകള്‍ അര്‍ഹരായ അപേക്ഷര്‍ക്ക് പെട്ടെന്ന് തന്നെ നല്‍കാനുള്ള സാഹചര്യമുണ്ടെന്ന് കെ എസ് ഇ ബി യും, റോഡുകളിലെ കുഴികള്‍ അടക്കുന്ന നടപടികള്‍ പുരോഗമിക്കുന്നുവെന്ന് പി ഡബ്ലിയു ഡി, കെ എസ് ടി പി വിഭാഗവും യോഗത്തില്‍ അറിയിച്ചു.

Latest