Connect with us

Ongoing News

ദുലീപ് ട്രോഫി സെമി ഫൈനലിന് കൊച്ചിയൊരുങ്ങി: ഭാജിയും സംഘവും ഇന്നെത്തും

Published

|

Last Updated

കൊച്ചി: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കൊച്ചിയില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരം വ്യാഴാഴ്ച ആരംഭിക്കും .ഉത്തര മേഖലയും കിഴക്കന്‍ മേഖലയും തമ്മിലാണ് സെമിയില്‍ ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റിന്റെ ഒരു സെമി ഫൈനലും ഫൈനലുമാണ് കൊച്ചിയില്‍ നടക്കുക. കിഴക്കന്‍ മേഖലാ ടീം കൊച്ചിയില്‍ എത്തി. ഹര്‍ഭജന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഉത്തരമേഖലാ ടീം ഇന്നെത്തും.ചെന്നൈയില്‍ നടക്കുന്ന രണ്ടാമത്തെ സെമിഫൈനലില്‍ ദക്ഷിണ മേഖലയും മധ്യമേഖലയും തമ്മിലാണ് പോരാട്ടം. ഈ മാസം 17ന് ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ മത്സരം.
2003ലാണ് അവസാനമായിദുലീപ് ട്രോഫി മത്സരംകേരളത്തില്‍ നടന്നത്. അതിന് മുമ്പ് 2 തവണ ദുലീപ് ട്രോഫി മത്സരങ്ങള്‍ക്ക്്‌കേരളം വേദിയായിട്ടുണ്ട്. 1985 ഒക്ടോബറില്‍ നോര്‍ത്ത്-വെസ്റ്റ്‌സോണുകള്‍ തമ്മിലുള്ള സെമിഫൈനലും 1981 ല്‍ നോര്‍ത്ത്-സൗത്ത് സോണുകള്‍ തമ്മിലുള്ള മത്സരവുംതിരുവനന്തപുരത്താണ് നടന്നത്. കൊച്ചിയില്‍ നടക്കുന്ന സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ക്ക് സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും.
ഉത്തര മേഖലാ ടീം
ഹര്‍ഭജന്‍ സിങ് (ക്യാപ്റ്റന്‍), ഉന്മുക്ത് ചന്ദ്, ജിവന്‍ജോത് സിങ്, ഇയാന്‍ ദേവ്‌സിങ്, മണ്ടീപ് സിങ്, രജത് പാലിവാള്‍, നിതിന്‍ സായ്‌നി (വിക്കറ്റ് കീപ്പര്‍), റിഷി ധവാന്‍, മോഹിത് ശര്‍മ, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ, പര്‍വീന്ദര്‍ അവാന, വികാസ് മിശ്ര, സരബ്്ജിത് ലാഡ്ഡ, വൈഭവ്‌റാവല്‍.

കിഴക്കന്‍ മേഖല ടീം
വൃഥിമാന്‍ സാഹ (ക്യാപ്റ്റന്‍), ബസന്ത് മൊഹന്തി, അബു നെചിം, ദീപക് ബെഹ്ര, പല്ലവകുമാര്‍ദാസ്്, അശോക് ധിണ്ട, സണ്ണി ഗുപ്ത, ഇശാങ്ക് ജഗ്ഗി, അനുസ്തപ് മജൂംദാര്‍, ഷഹബാസ് നദീം, റമീസ് നെമത്, ഗോവിന്ദ് പൊഡ്ഡര്‍, ബിപ്ലബ് സമന്ദ്രായ്, സുബ്രജിത് റോയ്, തര്‍ജീന്ദര്‍ സിങ്, മണിശങ്കര്‍ മുറസിങ്, സിബ്‌സങ്കര്‍ റോയ്, അജയ്‌യാദവ്.