Connect with us

Kozhikode

മുഅല്ലിം നേതൃക്യാമ്പിന് തുടക്കമായി

Published

|

Last Updated

കോഴിക്കോട്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കും ജില്ലാ ഭാരവാഹികള്‍ക്കുമായി സംഘടിപ്പിച്ച നേതൃക്യാമ്പിന് കൊയിലാണ്ടി ഖല്‍ഫാനില്‍ തുടക്കമായി.
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ വളര്‍ന്നു വരുന്ന കുറ്റവാസനകളും അധാര്‍മിക പ്രവണതകളും ഇല്ലായ്മ ചെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന മുഅല്ലിംകള്‍ ആ രംഗത്ത് ക്രിയാത്മകമായി പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, വി പി എം വില്യാപ്പള്ളി, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ഉ യഅ്ഖൂബ് ഫൈസി പ്രസംഗിച്ചു. സയ്യിദ് സൈന്‍ ബാഫഖി പതാക ഉയര്‍ത്തി. ഡോ. അബ്ദുല്‍ അസീസ് ഫൈസി നേതൃത്വം എന്ത്? എങ്ങനെ? എന്ന വിഷയം അവതരിപ്പിച്ചു. അബൂഹനീഫല്‍ ഫൈസി സ്വാഗതവും സുലൈമന്‍ സഖാഫി കുഞ്ഞുകുളം നന്ദിയും പറഞ്ഞു. ക്യാമ്പ് ഇന്ന് വൈകുന്നേരം സമാപിക്കും.