Connect with us

International

അടച്ചുപൂട്ടല്‍ തുടരുന്നു; ഓഹരി വിപണി തകര്‍ച്ചയില്‍

Published

|

Last Updated

വാഷിംഗ്ടണ്‍: പ്രതിസന്ധിക്ക് പരിഹാരമാകാതെ അമേരിക്കയില്‍ അടച്ചുപൂട്ടല്‍ രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ തകര്‍ച്ച. അമേരിക്കന്‍ കടപരിധി കുറച്ചെങ്കിലും ഉയര്‍ത്താനുള്ള ശ്രമത്തിലാണ് നിയമനിര്‍മാതാക്കള്‍. രാജ്യത്തിന്റെ കടമെടുപ്പ് ശേഷി സൗജന്യമില്ലാതെ വര്‍ധിപ്പിക്കാനവശ്യമായ ഉത്തേജക നടപടികള്‍ കൈക്കൊള്ളാന്‍ പ്രസിഡന്റ് ബരാക് ഒബാമയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 17നകം കട പരിധി വര്‍ധിപ്പിച്ചില്ലെങ്കില്‍ അത് ആഗോള സമ്പത്ത് വ്യവസ്ഥയേയും സാമ്പത്തിക വിപണിയേയും പിടിച്ചുകുലുക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും വൈറ്റ്ഹൗസും ചര്‍ച്ച നടത്തണമെന്നാണ് വിദഗ്ധാഭിപ്രായം.
ബജറ്റ് വെച്ചുകൊണ്ടുള്ള ഈ കളി തീക്കളിയാണെന്ന് ട്രഷറി സെക്രട്ടറി ജാക്ക് ല്യൂ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാന്‍ രാജ്യത്തിന്റെ 16.7 ട്രില്യന്‍ കടപരിധി ഉയര്‍ത്താന്‍ നിയമം പാസാക്കണമെന്നും അദ്ദേഹം കോണ്‍ഗ്രസിനോട് അഭ്യര്‍ഥിച്ചു. ആരോഗ്യ രക്ഷാ നിയമത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഒബാമക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു.