Connect with us

Ongoing News

ഗവേഷകരെ പ്രോത്സാഹിപ്പിക്കാന്‍ 'യുവ ശാസ്ത്രജ്ഞ പദ്ധതി'

Published

|

Last Updated

തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ യുവ ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ഫെലോഷിപ്പ് പദ്ധതിയായ “യുവ ശാസ്ത്രജ്ഞ പദ്ധതി” (വൈ എസ് എസ്) നടപ്പാക്കുന്നു. ശാസ്ത്ര, സാങ്കേതിക, അനുബന്ധ മേഖലകളില്‍ ദീര്‍ഘകാല കരിയര്‍ ലക്ഷ്യങ്ങളുള്ള യുവ ഗവേഷകര്‍ക്ക് പ്രമുഖ ഗവേഷണ കേന്ദ്രങ്ങളില്‍ അടിസ്ഥാന ശാസ്ത്രം, അപ്ലൈഡ് സയന്‍സ് രംഗങ്ങളില്‍ ഗവേഷണത്തിന് അവസരമൊരുക്കുകയാണ് ലക്ഷ്യം. പുരുഷന്‍മാര്‍ക്ക് 40 വയസ്സും വനിതകള്‍ക്ക് 45 വയസ്സുമാണ് പരമാവധി പ്രായപരിധി. തിരഞ്ഞെടുക്കപ്പെടുന്ന പി എച്ച് ഡി നേടിയ പ്രവൃത്തിപരിചയമില്ലാത്ത യുവ ശാസ്ത്രജ്ഞര്‍ക്ക് 35,000 രൂപയും പി എച്ച് ഡി നേടിയ ശേഷം മൂന്ന് വര്‍ഷത്തെ ഗവേഷണമോ വ്യവസായ മേഖലയില്‍ പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്ക് 40,000 രൂപയും പി എച്ച് ഡി നേടിയ ശേഷം അഞ്ച് വര്‍ഷത്തെ ഗവേഷണമോ വ്യവസായ മേഖലയില്‍ പ്രവൃത്തിപരിചയമോ ഉള്ളവര്‍ക്ക് 45,000 രൂപയും പ്രതിമാസം ലഭിക്കും.
ഇതിന് പുറമെ, തിരഞ്ഞെടുക്കപ്പെടുന്ന ഗവേഷകര്‍ കൂടുതല്‍ പ്രയോജനകരമായ ഗവേഷണ വികസന പദ്ധതികള്‍ക്കായി മൂന്ന് വര്‍ഷത്തേക്ക് 30 ലക്ഷം രൂപ വരെ ഗ്രാന്റിനും അര്‍ഹരായിരിക്കും. താത്പര്യമുള്ള ശാസ്ത്രജ്ഞര്‍ക്ക് താത്പര്യപത്രം നവംബര്‍ 15 വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ www.kscste.kerala. gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

 

---- facebook comment plugin here -----

Latest