Connect with us

Kasargod

ഉള്ഹിയ്യത്ത്: മുഹിമ്മാത്തില്‍ ചര്‍ച്ചാ സമ്മേളനം ഇന്ന്

Published

|

Last Updated

പുത്തിഗെ: ഇസ്‌ലാമികാനുഷ്ഠാനങ്ങളില്‍ അതിപ്രധാനമായ ഉള്ഹിയ്യത്ത് ബലിദാനത്തിന്റെ കര്‍മശാസ്ത്ര വിധികളെ അപഗ്രഥിച്ച് വിപുലമായ ചര്‍ച്ചാസമ്മേളനം ഇന്ന് മുഹിമ്മാത്തില്‍ നടക്കും.
രാവിലെ 10.30 മുതല്‍ 1.30 വരെ നടക്കുന്ന ക്ലാസിന് പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതന്‍ ചെറുശ്ശോല അബ്ദുല്‍ ജലീല്‍ കാമില്‍ സഖാഫി നേതൃത്വം നല്‍കും. അതീവ സൂക്ഷ്മതയോടെ നിര്‍വഹിക്കേണ്ട ഉള്ഹിയ്യത്തിന്റെ നാനാവശങ്ങള്‍ പഠനവിധേയമാക്കുന്ന ചര്‍ച്ചാ സമ്മേളനത്തില്‍ നേര്‍ച്ചയാക്കിയതും അല്ലാത്തതുമായ ഉള്ഹിയ്യത്ത്, ബലിമൃഗത്തിന്റെ നിബന്ധനകള്‍, മാംസ വിതരണം, എല്ല്, തോല്‍ എന്നിവയുടെ വിനിയോഗം, സംഘടിതമായി നിര്‍വഹിക്കുമ്പോള്‍ സൂക്ഷിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ പഠനവിധേയമാക്കും. പരിപാടിയില്‍ സംശയ നിവാരണത്തിന് പ്രത്യേക അവസരം നല്‍കും. പരിപാടിയുടെ വിജയത്തിന് മുഹിമ്മാത്ത് ശൂറാ കൗണ്‍സില്‍ പ്രത്യേക പ്രൊജക്ട് തയ്യാറാക്കി.