Connect with us

Kasargod

എന്‍ഡോസള്‍ഫാന്‍ പാക്കേജ് കെട്ടിടം: ശിലാസ്ഥാപനം നടത്തി

Published

|

Last Updated

കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി വെള്ളിക്കോത്ത് മഹാകവി പി സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വേണ്ടി എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ പാക്കേജ് കെട്ടിടത്തിന് പി കരുണാകരന്‍ എം പി ശിലാസ്ഥാപനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സുജാത, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ബാലകൃഷ്ണന്‍, അജാനൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി വി പത്മിനി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം ലളിത, എം പൊക്ലന്‍, രവീന്ദ്രന്‍ മാവുങ്കാല്‍, പ്രഭാകരന്‍ മൂലക്കണ്ടം, ഹെഡ്മാസ്റ്റര്‍ കെ വി ജനാര്‍ദ്ദനന്‍, പ്രിന്‍സിപ്പാള്‍ എം ജയശ്രീ പ്രസംഗിച്ചു. പി ടി എ പ്രസിഡന്റ് ഗംഗാധരന്‍ പാലക്കി സ്വാഗതവും പവിത്രന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Latest