Connect with us

Kasargod

പോലീസുദ്യോഗസ്ഥരോടുള്ള പകപോക്കല്‍ സ്ഥലംമാറ്റം റദ്ദാക്കണം: ഐ എന്‍ എല്‍

Published

|

Last Updated

കാസര്‍കോട്: ലീഗിന്റെ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കാത്ത പോലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റുന്ന നടപടി റദ്ദാക്കണമെന്ന് ഐ എന്‍ എല്‍ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ നീതിപൂര്‍വമായി സേവനമനുഷ്ഠിക്കുന്ന പോലീസുദ്യോഗസ്ഥരെ മുസ്‌ലിംലീഗ് ഇടപെട്ടാണ് സ്ഥലംമാറ്റുന്നത്. രാഷ്ട്രീയ-വര്‍ഗീയ സംഘര്‍ഷങ്ങളുള്‍പ്പെടെ ജില്ലയിലെ പല ഭാഗങ്ങളില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ക്കെതിരെ സത്യസന്ധതയോടെ നിയമനടപടി സ്വീകരിക്കുകയും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്ത ഉദ്യോഗസ്ഥരെയാണ് ജില്ലയിലെ ലീഗിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് സ്ഥലംമാറ്റുന്നത്. ഇത്തരത്തിലുള്ള സ്ഥലംമാറ്റം ജില്ലയുടെ സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പത്രസമ്മേളത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, കെ എസ് ഫക്രുദ്ദീന്‍, പി എ മുഹമ്മദ്കുഞ്ഞി, മൊയ്തീന്‍കുഞ്ഞി കളനാട്, എം എ ലത്തീഫ് സംബന്ധിച്ചു.