Connect with us

Malappuram

മന്ത്രിയുടെ പി എ ചമഞ്ഞ് സി ഐക്ക് ഫോണ്‍ ചെയ്തയാള്‍ അറസ്റ്റില്‍

Published

|

Last Updated

തിരൂരങ്ങാടി: മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ പി എയാണെന്ന് പറഞ്ഞ് സി ഐക്ക് ഫോണ്‍ ചെയ്ത കോട്ടക്കല്‍ ചെനക്കലിലെ കാലൊടി മുഹമ്മദ് ഫാസിലിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 17നാണ് കേസിന് ആസ്പദമായ സംഭവം. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ പി എ. പി കെ ബശീര്‍ ആണെന്ന് പറഞ്ഞാണ് ഇയാള്‍ തിരൂരങ്ങാടി സി ഐ അനില്‍ ബി റാവുത്തര്‍ക്ക് ഫോണ്‍ ചെയ്തത്. കരുമ്പില്‍ നടന്ന കത്തിക്കുത്ത് സംഭവത്തില്‍ പരാതിക്കാരനെ സ്റ്റേഷനിലേക്ക് വിളിച്ചതിനെ കുറിച്ചാണ് ഇയാള്‍ സി ഐയോട് സംസാരിച്ചത്. കേസില്‍ സഹായിക്കണമെന്നും ഇവരെ ഉപദ്രവിക്കരുതെന്നും ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ സി ഐ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് അറിയുന്നത്. ഇദ്ദേഹത്തിന്റെ പരാതി പ്രകാരം കൊണ്ടോട്ടി സി ഐ പ്രേംജിത്ത് നടത്തിയ അന്വേഷണത്തില്‍ കോട്ടക്കല്‍ ചിനക്കല്‍ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Latest