Connect with us

Gulf

ബലി പെരുന്നാള്‍: അബുദാബി പോലീസ് ക്രമീകരണം ഒരുക്കുന്നു

Published

|

Last Updated

അബുദാബി: ബലി പെരുന്നാളിനോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് അബുദാബി പോലീസ് തുടക്കം കുറിച്ചും. രാജ്യത്ത് താമസിക്കുന്നവര്‍ക്ക് സന്തോഷകരവും സുരക്ഷിതവുമായ ആഘോഷം പ്രദാനം ചെയ്യുന്നതിന്നാണ് വിവിധ വകുപ്പുകളുചെ സഹകരണത്തോടെ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തുന്നത്.

വിവിധ കേന്ദ്രങ്ങളില്‍ പോലീസ് പട്രോളിംഗ് വര്‍ധിപ്പിക്കുക, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വിവിധ പോലീസ് സ്‌റ്റേഷനുകളുമായുള്ള പരസ്പര ആശയവിനിമയം വര്‍ധിപ്പിക്കുക, പോലീസിന്റെയും സുരക്ഷാ വിഭാഗത്തിന്റെയുും വേഗത്തിലും കൃത്യവുമായ ഇടപെടല്‍ നടത്തുക തുടങ്ങിയ ക്രമീകരണങ്ങളാണ് നടത്തുകയെന്ന് പോലീസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് ബിന്‍ അല്‍ അവാദി മിന്‍ ഹാലി വ്യക്തമാക്കി. വാണിജ്യ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി ഈദ് ദിനങ്ങളില്‍ ജനത്തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ പോലീസിന്റെ സാന്നിധ്യമുണ്ടാകും.

---- facebook comment plugin here -----

Latest