Connect with us

Gulf

കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

Published

|

Last Updated

അബുദാബി:  കാസര്‍കോട് കാഞ്ഞങ്ങാട് കൊളവയല്‍ സ്വദേശി അബ്ദുല്‍ കരീം (57) അബൂദാബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. 30 വര്‍ഷമായി അബൂദാബിയിലുള്ള അബ്ദുല്‍ കരീം ടൂറിസ്റ്റ് ക്ലബ് ഏരിയയില്‍ ന്യൂ റമീസ് ബഖാല നടത്തിവരികയായിരുന്നു. അബൂബക്കര്‍- കുഞ്ഞിഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: റിയാസ്, ഹാരിസ് (അബൂദാബി), റമീസ്. സഹോദരങ്ങള്‍: ഖാലിദ്, ഫൈസല്‍ (അബൂദാബി) നാസര്‍, മജീദ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി കൊളവയല്‍ ജമാഅത്ത് പള്ളിയില്‍ ഖബറടക്കും.