Connect with us

National

കാന്തപുരത്തിന്റെ അസം സന്ദര്‍ശനം: സ്വാഗതസംഘം രൂപീകരിച്ചു

Published

|

Last Updated

Reception 1ഗുവാഹത്തി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും പ്രാസ്ഥാനിക കുടുംബത്തിന്റെയും നേതൃത്വത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നവംബര്‍ മാസം അസമില്‍ നടത്തുന്ന പര്യടനത്തിന്റെ വിജയകരമായ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് വലായതുദ്ധീന്‍ ഹുസൈന്‍, സയ്യിദ് അബ്ദുന്നൂര്‍ മുജദ്ദിദി, പ്രൊഫ: എ കെ അബ്ദുല്‍ ഹമീദ് സാഹിബ്, ഡോ: എ പി അബ്ദുല്‍ ഹകീം അസ്ഹരി, സാലിഹുദ്ധീന്‍ അഹ്മദ്, മുസ്ഥഫ മാസ്റ്റര്‍ കോഡൂര്‍ എന്നിവര്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗങ്ങളായും, മൗലാനാ അലീമുദ്ധീന്‍ ബാഖവി കരീംഗഞ്ച് (ചെയര്‍മാന്‍), മൗലാനാ നബീഹുല്‍ ഹഖ് റിസ്‌വി, മൗലാനാ ബഹാഉദ്ധീന്‍ ചൗധരി, മൗലാനാ യൂസുഫ് റഹ്മാന്‍, മൗലാനാ ഫഖ്‌റുദ്ധീന്‍ (ഡെ: ചെയര്‍മാന്‍), സാലിക് അഹമദ് ലത്വീഫി, മൗലാന സൈനുല്‍ ആബിദീന്‍, ഖലീലുറഹ്മാന്‍ (ജോ: കണ്‍വീനര്‍) എന്നിവര്‍ ഭാരവാഹികളായി സ്വാഗതസംഘം തിരഞ്ഞെടുത്തു.

ഗുവാഹത്തി ഹാജി മുസാഫര്‍ഖാന ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണ കന്‍വെന്‍ഷന്‍ എം എസ് ഒ ദേശീയ ജനറല്‍ സെക്രട്ടറി ആര്‍ പി ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. മൗലാനാ ഇര്‍ഷാദ് ഹുസൈന്‍ മജുംദര്‍ അധ്യക്ഷത വഹിച്ചു. സുഹൈറുദ്ധീന്‍ നൂറാനി പദ്ധതികളവതരിപ്പിച്ച് സംസാരിച്ചു. മൗലാനാ അലീമുദ്ധീന്‍ ബാഖവി, മൗലാനാ നബീഹുല്‍ ഹഖ് റിസ്‌വി, സാബിത് അബ്ദുല്ല നൂറാനി തുടങ്ങിയവര്‍ സംബന്ധിച്ചു.