Connect with us

International

കെയ്‌റോയില്‍ ഏറ്റുമുട്ടലില്‍ 50 മരണം

Published

|

Last Updated

കെയ്‌റോ: ഈജിപ്തില്‍ പോലീസും മുര്‍സി അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 50 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ഇസ്രയേല്‍ സൈന്യത്തിനെതിരെ 1973ല്‍ നടന്ന യുദ്ധത്തിന്റെ 40-ാം വാര്‍ഷികദിനത്തില്‍ നടന്ന ആഘോഷ പരിപാടിക്കിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ആഘോഷ പരിപാടിയില്‍ സംബന്ധിക്കാന്‍ കൂട്ടമായി എത്തിയ മുര്‍സി അനുകൂലികള്‍ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏറ്റുമുട്ടലില്‍ 45 പേര്‍ കെയ്‌റോയിലാണ് കൊല്ലപ്പെട്ടത്. അഞ്ചു പേര്‍ നഗരത്തിന്റെ മറ്റു ഭാഗങ്ങളിലുമാണ് കൊല്ലപ്പെട്ടത്.

Latest