Connect with us

Kerala

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പശ്ചിമഘട്ടസംരക്ഷണത്തിന് സമര്‍പ്പിക്കപ്പെട്ട ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. മറ്റേതെങ്കിലും റിപ്പോര്‍ട്ട് അംഗീകരിക്കുന്നതുവരെ ഈ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാത്തത് കാരണമാണ് കോടതിക്ക് ഇടപെടേണ്ടി വരുന്നതെന്നും സുപ്രീംകോടതി പറഞ്ഞു.

അതേസമയം ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് കേരളം പിന്‍വലിച്ചു. ഹരിത ട്രൈബ്യൂണല്‍ തള്ളിയതിനെത്തുടര്‍ന്നായിരുന്നു കേരളം സുപ്രീംകോടതിയെ സമീപിച്ചത്.

 

 

Latest