Connect with us

Palakkad

4,500 ഓറഞ്ച് തൈകള്‍ നശിച്ചു; സര്‍ക്കാറിന് ലക്ഷങ്ങളുടെ നഷ്ടം

Published

|

Last Updated

നെന്മാറ: സര്‍ക്കാര്‍ ഓറഞ്ച് ആന്‍ഡ് വെജിറ്റബിള്‍ ഫാമില്‍ ലക്ഷങ്ങളുടെ നഷ്ടം. വി ചെന്താമരാക്ഷന്‍ എം എല്‍ എയുടെ വികസന ഫണ്ട് വഴി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നട്ട ഓറഞ്ഞ് തൈകള്‍ വേണ്ടത്രെ സംരക്ഷണമില്ലാതെ ഉണങ്ങി നശിച്ചതാണ് ഇതിന് കാരണം. തൈ നടുന്നതിനായി 10,15,879 രൂപയാണ് ചെലവഴിച്ചത്.
ചുറ്റും വേലികെട്ടാതെ തൈകള്‍ നട്ടതാണ് വിനയായത്. തുടര്‍ന്നുള്ള പരിപാലനമില്ലാത്തതും ഓറഞ്ചുതൈകള്‍ നശിക്കാനിടയാക്കി.

ചുറ്റും വേലികെട്ടാതെ തൈകള്‍ നട്ടതാണ് വിനയായത്. തുടര്‍ന്നുള്ള പരിപാലനമില്ലാത്തതും ഓറഞ്ചുതൈകള്‍ നശിക്കാനിടയാക്കി.
ഫാമില്‍ കാര്‍ഷിക ആവശ്യത്തിനായി വാങ്ങിയ ലക്ഷങ്ങളുടെ യന്ത്രങ്ങള്‍ തുരുമ്പെടുത്തു നശിക്കുകയാണ്. ജലസേചനത്തിനായി വാങ്ങിയ മോട്ടോറുകള്‍, ഉഴവു യന്ത്രങ്ങള്‍ തുടങ്ങിയവ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ ഉടനെ ലേലം ചെയ്യാന്‍ നടപടി എടുക്കുമെന്ന് ഫാം സൂപ്രണ്ട് ജോണ്‍ അലക്‌സ് പറഞ്ഞു. ഫാമില്‍ പൂകൃഷിക്കായി വാങ്ങിയ പോളി ഹൗസുകളിലെ ടാര്‍പോളിന്‍ പലതും കീറിപ്പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്.
ലക്ഷങ്ങള്‍ മുടക്കിവാങ്ങിയ വകയില്‍ വലിയ സാമ്പത്തിക നഷ്ടമാണ് ഫാമിന് വരുത്തിവച്ചത്. എന്നാല്‍ കരാര്‍ പ്രകാരം ഇവക്ക് മൂന്നുവര്‍ഷത്തെ കാലാവധിയേ ഉള്ളൂവെന്നും അടുത്തവര്‍ഷം പുതുക്കിപ്പണിയുമെന്നും സൂപ്രണ്ട് പറഞ്ഞു.

Latest