Connect with us

National

തെലങ്കാന: ചന്ദ്രബാബു നായിഡു നിരാഹാര സമരം ആരംഭിച്ചു

Published

|

Last Updated

ഹൈദരാബാദ്: സീമാന്ധ്രയിലെ ജനങ്ങളുടെ നീതി ഉറപ്പാക്കിയിട്ടുവേണം തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ എന്നാവശ്യപ്പെട്ട് തെലുഗുദേശം പാര്‍ട്ടി (ടി ഡി പി) നേതാവ് ചന്ദ്രബാബു നായിഡുവിന്റെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്ന് നായിഡു ആരോപിച്ചു.

അതേസമയം തെലങ്കാന രൂപീകരണത്തില്‍ പ്രതിഷേധിച്ച് വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഢി നടത്തുന്ന നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.

പ്രതിഷേധം പടരുന്നത് കണക്കിലെടുത്ത് സീമാന്ധ്രയിലെ വിഴിയാനഗരത്തില്‍ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ആക്രമണത്തിന് നേതൃത്വം നല്‍കുന്നവരെ വെടിവെക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ശക്തമായ പ്രതിഷേധം തുടരുന്ന ഇവിടെ അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ധനകാര്യ സഥാപനത്തിന് പ്രതിഷേധക്കാര്‍ തീവെച്ചു. ടയര്‍ കത്തിച്ച് റോഡ് തടയല്‍ ഉള്‍പ്പെടെയുള്ളവയും നടക്കുന്നുണ്ട്.