Connect with us

Gulf

ലോക അധ്യാപക ദിനം ആചരിച്ചു

Published

|

Last Updated

ദോഹ: ഖത്തര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് പ്രസിഡണ്ടും എക്‌സിക്യുട്ടിവ് കമ്മിറ്റി ചെയര്‍മാനുമായ ശൈഖ് ഹിന്ദ് ബിന്‍ത് ഹമദ് ആല്‍താനിയുടെ കാര്‍മ്മികത്വത്തില്‍ ലോക അധ്യാപക ദിനത്തിന്റെ ഭാഗമായി ഖത്തര്‍ യുനെസ്‌കോയുടെ സഹകരണത്തോടെ ഖത്തര്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകദിനം ആചരിച്ചു. “അധ്യാപകര്‍ക്ക് വേണ്ടിയൊരു വിളിയാളം” എന്ന ബാനറിലായിരുന്നു ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ഇതുസംബന്ധമായി ദോഹ ഷെറോട്ടന്‍ ഹോട്ടലില്‍ ചേര്‍ന്ന സംഗമത്തില്‍ എഴുപത്തിമൂന്ന് അധ്യാപിക അധ്യാപകന്മാരെ ആദരിച്ചു. രാഷ്ട്രനേതാക്കളും മന്ത്രിമാരും സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും അക്കാദമിക് തലങ്ങളില്‍ നിന്നുമുള്ള ഉന്നതര്‍ക്കു പുറമേ നിരവധി അധ്യാപകരും സ്ഥാപന പ്രതിനിധികളും രക്ഷിതാക്കളും സംബന്ധിച്ചു.

Latest