Connect with us

Gulf

ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ എം എ യൂസുഫലി ഒന്നാമത്‌

Published

|

Last Updated

ദുബൈ: ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക ദുബൈ അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കി. തുടര്‍ച്ചയായ നാലാം തവണയും ഒന്നാമതെത്തിയാണ് ലുലു ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ ആദ്യ അഞ്ച് സ്ഥാനത്തെത്തിയ വ്യക്തികളില്‍ ഏക മലയാളിയും യൂസുഫലിയാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായുള്ള വ്യക്തിപരമായ അടുപ്പവും റീട്ടെയില്‍ മേഖലയിലെ ശക്തമായ സാന്നിധ്യവും കണക്കിലെടുത്താണ് ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയില്‍ യൂസുഫലി ഒന്നാമതെത്തിയത്.
ഇഫ്‌കോ ഗ്രൂപ്പ് സ്ഥാപകനായ ഫിറോസ് അല്ലാന രണ്ടാമനും സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബേങ്ക് സി ഇ ഒ (യൂറോപ്പ്, അമേരിക്ക, മിഡില്‍ ഈസ്റ്റ്) വി ശങ്കര്‍ മൂന്നാമനുമായി. എന്‍ എം സി മേധാവി ബി ആര്‍ ഷെട്ടി, കട്ടാരിയ ഹോള്‍ഡിംഗ് ചെയര്‍മാന്‍ രഘു കത്താരിയ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
ഇതോടനുബന്ധിച്ച് റീട്ടെയില്‍ രംഗത്തെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടികയും അറേബ്യന്‍ ബിസിനസ് മാസിക പുറത്തിറക്കി. പട്ടികയില്‍ ലുലു ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി ഒന്നാമതായപ്പോള്‍ ഇഫ്‌കോ ഗ്രൂപ്പ് ചെയര്‍മാന്‍ ഫിറോസ് അല്ലാന രണ്ടാമനായി. ജഷന്‍ മാല്‍ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടോണി ജഷന്‍ മാല്‍ മൂന്നാമതും ജോയ് ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജോയ് ആലുക്ക നാലാമതും ഇടം പിടിച്ചു. ചോയിത്ത് റാംസ് ചെയര്‍മാന്‍ എല്‍ ടി പഗറാണിയാണ് റീട്ടെയില്‍ പട്ടികയില്‍ അഞ്ചാമന്‍.
തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളവര്‍: ആര്‍ പി ഗ്രൂപ്പ് കമ്പനി ചെയര്‍മാന്‍ രവി പിള്ള, ആശിഷ് മെഹ്ത ആന്‍ഡ് അസോസിയേഷന്‍ ഫൗണ്ടര്‍ ആശിഷ് മെഹ്ത, ജെംസ് എജ്യുക്കേഷന്‍ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഡിനൊ വര്‍ക്കി, പ്രവാസി ഭാരതീയ വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ വി ശംസുദ്ദീന്‍, ശോഭ ഡവലപ്പേഴ്‌സ് ചെയര്‍മാന്‍ പി എന്‍ സി മേനോന്‍, അസ്ദ അബര്‍സന്‍ മാര്‍സ്‌ടെല്ലെര്‍ സി ഇ ഒ സുനില്‍ ജോണ്‍, ലൈഫ്‌ലൈന്‍ ഹോസ്പിറ്റല്‍ ഗ്രൂപ്പ് എം ഡി ഡോ. ശംസീര്‍ വയലില്‍, ഇന്ത്യന്‍ കമ്മ്യൂനിറ്റി വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ കുമാര്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഉടമ ജോയ് ആലുക്കാസ്, ഗള്‍ഫാര്‍ വൈസ് ചെയര്‍മാന്‍ പി മുഹമ്മദ് അലി, തുമ്പൈ ഗ്രൂപ്പ് പ്രസിഡന്റ് തുമ്പൈ മൊയ്തീന്‍, ഡി എം ഗ്രൂപ്പ് ചെയര്‍മാന്‍ ആസാദ് മൂപ്പന്‍, കെ ഇ എഫ് ഹോള്‍ഡിംഗ്‌സ്.

Latest