Connect with us

Ongoing News

ചാംമ്പ്യന്‍സ് ലീഗ് ട്വന്റി20 കിരീടം മുംബൈ ഇന്ത്യന്‍സിന്

Published

|

Last Updated

sanju

സഞ്ജുവിന്റെ ബാറ്റിംഗ്‌

ന്യൂഡല്‍ഹി: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ഉചിതമായ വിടവാങ്ങല്‍ നല്‍കി മുംബൈ ഇന്ത്യന്‍സിന് ചാംമ്പ്യന്‍സ് ട്രോഫി ട്വന്റി20 കിരീടം. 33 റണ്‍സിനാണ് രാഹുല്‍ ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ തോല്‍പ്പിച്ചത.് 203 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്‍ വിജയപ്രതീക്ഷ നല്‍കിയാണ് തുടങ്ങിയത്. ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ടപ്പെട്ടെങ്കിലും മലയാളി താരം സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിംഗില്‍ രാജസ്ഥാന്റെ പ്രതീക്ഷ വാനോളം ഉയര്‍ന്നു. 33 പന്തില്‍ നിന്ന് 60 റണ്‍സാണ് സഞ്ജു നേടിയത്. നാലു വീതം ഫോറും സിക്‌സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ രാജസ്ഥാന്റെ മധ്യനിര ദയനീയമായി തകര്‍ന്നടിയുകയായിരുന്നു. രഹാനെക്ക് മാത്രമാണ് സഞ്ജുവിനെക്കൂടാതെ കാര്യമായി സംഭാവന ചെയ്യാന്‍ കഴിഞ്ഞത്. 169 റണ്‍സിന് രാജസ്ഥാന്റെ എല്ലാവരും പുറത്താവുകയായിരുന്നു. 6 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഹര്‍ഭജന്‍ സിംഗാണ് മുംബൈയുടെ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 202 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. സ്മിത്ത് (44), രേഹിത്ത് (33), അമ്പാട്ടി റായിഡു (29) എന്നിവരാണ് മുംബൈക്ക് വേണ്ടി തിളങ്ങിയത്. 19 റണ്‍സിന് 2 വിക്കറ്റെടുത്ത പ്രവീണ്‍ താംബെ വീണ്ടും രാജസ്ഥാന്റെ ബൗളിംഗ് ഹീറോ ആയി. ഇതോടെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരമായി താംബെ.

Latest