Connect with us

Gulf

ചെരിഞ്ഞ ടി വിയുമായി എല്‍ ജി

Published

|

Last Updated

ദുബൈ: എല്‍ ജി ഇലട്രോണിക്‌സ് ലോകത്തിലെ ആദ്യ ചെരിഞ്ഞ ടി വിയായ കര്‍വ്ഡ് ഒലെഡുമായാണ് പ്രദര്‍ശനത്തില്‍ തങ്ങളുടെ സാന്നിധ്യം അനിഷേധ്യമാക്കിയിരിക്കുന്നത്. യു എ ഇയില്‍ ആദ്യമായാണ് ഈ ടി വി പ്രദര്‍ശിപ്പിക്കുന്നതും വില്‍പ്പനക്കായി എത്തിയിരിക്കുന്നതുമെന്ന് എല്‍ ജി ഗള്‍ഫ് മേഖലാ മാനേജര്‍ ജെയിംസ് കിം പറഞ്ഞു. 17 കിലോഗ്രാം തൂക്കവും 55 ഇഞ്ച് നീളവുമുള്ള ഈ ടി വിക്ക് 35,000 ദിര്‍ഹമാണ് വില. ഇതോടൊപ്പം സ്‌പെഷല്‍ ഓഫറായി എല്‍ ജിയുടെ ജി ടു ഫോണ്‍ 4 മൊബൈലും കമ്പനി സൗജന്യമായി നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ആധുനിക സാങ്കേതിക വിദ്യയിലാണ് ടി വി തയ്യാറാക്കിയിരിക്കുന്നതെന്നും ജെയിംസ് മാധ്യമങ്ങളോട് പറഞ്ഞു.

Latest