Connect with us

Gulf

കടയില്‍ മോഷണം; നാലു പേര്‍ അറസ്റ്റില്‍

Published

|

Last Updated

അജ്മാന്‍: നഗരത്തിലെ ഒരു കടയില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കബളിപ്പിച്ച് പണം മോഷ്ടിച്ച കേസിലാണ് നാലു പേരെ അജ്മാന്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
കടയില്‍ 1,000 ദിര്‍ഹത്തിന് ചില്ലറ ആവശ്യപ്പെട്ട് എത്തിയ ഒരാള്‍ പണം മാറി നല്‍കാന്‍ ശ്രമിക്കുന്നതിനിടയില്‍ ക്യാഷ് ബോക്‌സിലെ മുഴുവന്‍ തുകയും എടുത്തു കടന്നുകളയുകയായിരുന്നുവെന്ന് ഷോപ്പില്‍ ജോലി ചെയ്യുന്ന യുവതി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നതായി അജ്മാന്‍ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ അബ്ദുല്ല സെയ്ഫ് അല്‍ മത്‌റൂഷി വ്യക്തമാക്കി. നഗരത്തിലെ ഒരു മാളിലായിരുന്നു സംഭവം. പണവുമായി രക്ഷപ്പെട്ട ആള്‍ മൂന്നംഗങ്ങളുള്ള ഒരു കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മോഷണത്തിന്റെ പശ്ചാത്തലത്തില്‍ കടയുടമകളും ജീവനക്കാരും കടുത്ത ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest