Connect with us

Kerala

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍: ആന്റണി ഇടപെടണമെന്ന് മുല്ലപ്പള്ളിയും മുരളീധരനും

Published

|

Last Updated

തിരുവനന്തപുരം: കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ എ കെ ആന്റണി ഇടപെടണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും രംഗത്ത്. ആന്റണി നിസ്സംഗത വെടിയണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ടി പി കേസിലെ പ്രതികളെ സംരക്ഷിച്ചുവെന്ന ആരോപണം ഗുരുതരമാണ്. നെടുമ്പാശ്ശേരി സ്വര്‍ണ കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണി ഫൈസിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സലിം രാജിനെതിരായ കേസ് സംബന്ധിച്ച് ഡി ജി പിയുടെ നിലപാടാണ് തനിക്കെന്ന് മുരളീധരന്‍ വ്യക്തമാക്കി.

യു ഡി എഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എ കെ ആന്റണി കേരളത്തിലേക്ക് മടങ്ങി വരണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ആന്റണിയെ മുന്നില്‍ നിര്‍ത്തി രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം സാധ്യമാക്കുകയും അതിലൂടെ എ ഗ്രൂപ്പ് നേതാക്കളെ നിലക്ക് നിര്‍ത്തുകയുമാണ് ഐ ഗ്രൂപ്പിലക്ഷ്യമെന്നും സൂചനയുണ്ട്.

 

---- facebook comment plugin here -----

Latest