Connect with us

National

സി പി എം പി ബി യോഗം ഇന്ന്; കമ്മീഷന്‍ തെളിവെടുപ്പ് അജണ്ടയിലില്ല

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സി പി എം പി ബി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ പരിശോധിച്ച പി ബി കമ്മീഷന്റെ തെളിവെടുപ്പ് യോഗത്തിന്റെ അജണ്ടയിലില്ലെന്നാണ് സൂചന.

വി എസ്സിനെ പ്രതിപക്ഷ നേതൃസ്ഥനത്തു നിന്ന് മാറ്റിയേ തീരൂ എന്നാണ് ഔദ്യോഗികപക്ഷം കമ്മീഷന് മുന്നില്‍ വാദിച്ചത്. കമ്മീഷന്റെ സംസ്ഥാനത്തെ നടപടികള്‍ പൂര്‍ത്തിയായെന്നും ബാക്കി കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് പി ബി അംഗം എസ് രാമചന്ദ്രന്‍ പിളള അറിയിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയാകും. തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ബിജെപിയെ നയിക്കുന്ന സാഹചര്യത്തില്‍ മതേതര ശക്തികളെ ഒരുമിച്ച് നിര്‍ത്തുന്ന കാര്യം ചര്‍ച്ച ചെയ്യും. എന്നാല്‍ ബദല്‍ മുന്നണി സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.

 

Latest