Connect with us

Palakkad

റിസര്‍വ് ബേങ്കിന്റെ പുതിയ നിലപാടുകള്‍ സഹകരണമേഖലയെ നാശത്തിലേക്ക് നയിക്കും :പിണറായി

Published

|

Last Updated

പട്ടാമ്പി: റിസര്‍വ് ബേങ്കിന്റെ പുതിയ നിലപാടുകള്‍ സഹകരണമേഖലയെ നാശത്തിലേക്ക് നയിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പുലാമന്തോള്‍ സര്‍വീസ് സഹകരണ ബേങ്ക് മെയിന്‍ ബ്രാഞ്ചിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ അത്താണിയായും കര്‍ഷകരുടെ രക്ഷകനായുമാണ് സഹകരണബേങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞത് അത് കൊണ്ടാണ്. സ്വകാര്യ ചിട്ടികമ്പനികള്‍ക്കും ഫൈനാന്‍സ് സ്ഥാപനങ്ങള്‍ക്കും സഹായമായ നിലപാടുകളാണ് റിസര്‍വ് ബേങ്കിന്റേത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള പ്രാധാന്യം കുറച്ച് കാണിക്കുന്നതോടൊപ്പം സഹകരണമേഖലയെയും തകര്‍ക്കാനാണ് ഇത് ഉപകരിക്കുകയുള്ളൂ.
സഹകരണ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുന്ന പുതിയ “രണഘടനാ ഭേദഗതി തള്ളിക്കളയാന്‍ യു ഡി എഫ് സര്‍ക്കാര്‍ തയ്യാറാവണം. പി ശ്രീരാമകൃഷ്ണന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ബേങ്ക് സെക്രട്ടറി കെ അബൂബക്കര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അര്‍ബന്‍ ബേങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ പി പി വാസുദേവന്‍ മുതിര്‍ന്ന പൗരന്‍ കെ പി മുഹമ്മദ് മാസ്റ്ററെ ആദരിച്ചു. പൊതനന്മാഫണ്ടില്‍ നിന്നുള്ള സഹായ വിതരണം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ വി അബ്ദുനാസര്‍ നിര്‍വഹിച്ചു.
ബേങ്കിന്റെ പുതിയ ലോഗോ പ്രകാശനം എസ് ലിസിയാമ്മയും വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ വിതരണം അസി റജിസ്ട്രാര്‍ എം പി ഹൂസൈനും നിര്‍വഹിച്ചു. ബേങ്ക് പ്രസിഡന്റ് എം വി കുട്ടിശങ്കരന്‍ സ്വാഗതവും ബേങ്ക് ഡയറക്ടര്‍ പി ചന്ദ്രമോഹന്‍ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest