Connect with us

Palakkad

ഐ ടി ഐ പാലക്കാട് യൂനിറ്റ് നിലനിര്‍ത്താന്‍ തീരുമാനം

Published

|

Last Updated

പാലക്കാട്: പുനരുദ്ധാരണത്തിന്റെ ഭാഗമായി ഐ ടി ഐയുടെ നിലവിലുള്ള യൂനിറ്റുകളുടെ എണ്ണം മൂന്നായി ചുരുക്കാന്‍ ബി ആര്‍ പി എസ് ഇയുടെ നിര്‍ദേശം. ഇതു നടപ്പാക്കുമ്പോള്‍ ലാഭത്തിലുള്ള പാലക്കാട് യൂനിറ്റ് നിലനിര്‍ത്തും.
ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതും പ്രോജ്ക്ടുകളുടെ ഫണ്ട് വകമാറ്റിയതുമായും ബന്ധപ്പെട്ട് പാലക്കാട് ഐ ടി ഐ യൂനിറ്റില്‍ നടക്കുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിലെ കോര്‍പറേറ്റ് മാനേജ്‌മെന്റ് വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് തീരുമാനമായത്. പാലക്കാട് യൂനിറ്റിന് ലഭിച്ച പ്രൊജക്ടുകളുടെ ഫണ്ട് വകമാറ്റില്ലെന്നും തീരുമാനമായി. നിലവില്‍ വകമാറ്റിയ ഫണ്ടിലേക്ക് പ്രോജക്റ്റുകളുടെ നടത്തിപ്പിനായി രണ്ടുഘട്ടങ്ങളിലായി 75 കോടി രൂപ കോര്‍പ്പറേറ്റ്മാനേജ്‌മെന്റ് തിരികെ യൂനിറ്റിന് നല്‍കും.
ശമ്പളം കൃത്യമായി നല്‍കാന്‍ 200 കോടി രൂപ സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കാനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. അത് ലഭിക്കുന്ന മുറക്ക് ശമ്പള പ്രശ്‌നം പരിഹരിക്കും. ആഗസ്റ്റ് മാസത്തെ ശമ്പളം ഇന്ന് വിതരണം ചെയ്യും. ചര്‍ച്ചയില്‍ വ്യക്തമായ ഉറപ്പ് ലഭിച്ച സാഹചര്യത്തില്‍ പ്രൊജക്ടുകളുടെ പ്രവര്‍ത്തനത്തില്‍ നിന്നും പിന്‍മാറികൊണ്ടുള്ള സമരം അവസാനിപ്പിക്കും. ശമ്പളത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം വരുന്നതുവരെ ജീവനക്കാര്‍ നടത്തിവരുന്ന സത്യഗ്രഹ സമരം യൂനിറ്റ് തലവന്റെ ക്യാബിന് മുന്നില്‍ തുടരാനാണ് തീരുമാനം.