Connect with us

Wayanad

സ്വന്തമായ ബ്ലോഗിലൂടെ ബാവലി സ്‌കൂള്‍ മികവാര്‍ന്ന നേട്ടത്തിലേക്ക്

Published

|

Last Updated

മാനന്തവാടി: സ്വന്തമായ ബ്ലോഗിലൂടെ ബാവലി ഗവ. യുപിസ്‌കൂള്‍ വെബ് ലോകത്തേക്ക് പ്രവേശിക്കുന്നു. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കുട്ടികളുടെ സര്‍ഗ്ഗ ശേഷി വികസിപ്പിക്കുക എന്ന ലക്ഷ്യമാണ് “ഒളൈകള്‍” എന്ന സ്‌കൂള്‍ ബ്ലോഗിനുള്ളത്. ബാവലിയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന വേട ഗൗഡരുടെ ഭാഷയില്‍ നിന്നുമാണ് പുഴകള്‍ എന്നര്‍ഥം വരുന്ന ഒളൈകള്‍ എന്ന പദം ബ്ലോഗിനായി സ്വീകരിച്ചത്. പഠനാനുഭവങ്ങള്‍ പങ്കുവെക്കാനും പുതിയവ ആര്‍ജിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സ്‌കൂളിന് സ്വന്തമായൊരു ബ്ലോഗ് എന്ന ആശയത്തിന് രൂപം നല്‍കിയത്. സ്‌കൂളിലെ കമ്പ്യുട്ടര്‍ ലാബും വിദ്ധഗ്തരുടെ സഹായവും ബ്ലോഗ് രൂപീകരിക്കുന്നതിന് സഹായകമായി. ഐടി സംരഭകരായ ക്യുബിക്‌സ്ഇന്‍ കുബേഷന്‍ സെന്ററാണ് സാങ്കേതിക സഹായം സൗജന്യമായി നല്‍കിയിട്ടുള്ളത്. ബ്ലോഗില്‍ കുട്ടികളുടെ രചനകള്‍ ഒരോവിഭാഗങ്ങളായാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും ബ്ലോഗില്‍ അക്കൗണ്ട് ഉണ്ടാകും. കുട്ടികള്‍ തന്നെ നേരിട്ട് രചനകള്‍ നടത്തുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. നാട്ടുകാരുടെ സര്‍ഗാത്മക രചനകള്‍ക്കും ബ്ലോഗില്‍ ഇടം നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. മറ്റ് വെബ് സൈറ്റുകളിലേക്ക് പ്രവേശിക്കുവാനുള്ള ലിങ്കും ഉണ്ട്. സാമൂഹികവും സാമ്പത്തീകവുമായി പിന്നോക്കം നില്‍ക്കുന്ന ബാവലി പ്രദേശത്തിന്റെ സാംസ്‌ക്കാരിക മുന്നേറ്റത്തിന് ബ്ലോഗ് സഹായകമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. സ്‌കൂളിലെ 12 കുട്ടികളാണ് ബ്ലോഗ് നിര്‍മാണത്തിന് പ്രധാന പങ്ക് വഹിച്ചത്. www. olaigal. com എന്ന സ്‌കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടനം ഈ മാസം ഒന്‍പതിന് ഉച്ചക്ക് രണ്ടിന് ചലചിത്ര പിന്നണി ഗായകന്‍ ഫ്രാങ്കോ നിര്‍വ്വഹിക്കുമെന്ന് പി വി സന്തോഷ്, എം മുനീര്‍, പി എ അബ്ദുല്‍ നാസര്‍ എന്നിവര്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest