Connect with us

Thiruvananthapuram

വിവാഹപ്രായം: അപ്രായോഗിക വാദങ്ങളില്‍ നിന്ന് സംഘടനകള്‍ മാറി നില്‍ക്കണം

Published

|

Last Updated

തിരുവനന്തപുരം: വിവാഹ പ്രായവുമായി ബന്ധപ്പെട്ട് അപ്രായോഗിക വാദങ്ങള്‍ ഉയര്‍ത്തി പൊതുസമൂഹത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണതകളില്‍ നിന്ന് മുസ്‌ലിം സംഘടനകള്‍ മാറി നില്‍ക്കണമെന്ന് എസ് വൈ എസ് സൗത്ത് സോണ്‍ നേതൃസംഗമം ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച അനവസരത്തിലുള്ള വാദപ്രതിവാദങ്ങള്‍ അനാവശ്യ വിവാദം ക്ഷണിച്ച് വരുത്തുകയായിരുന്നു. മുസ്‌ലിം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതിലും പരിഹാരം തേടുന്നതിലും മുന്‍ഗണനാക്രമം നിശ്ചയിക്കേണ്ടതുണ്ട്. സമൂഹത്തെയും സമുദായത്തെയും ഗ്രസിച്ചിരിക്കുന്ന വിപത്തുകള്‍ക്കെതിരെയുള്ള പോരാട്ടമാണ് മുസ്‌ലിം സംഘടനകള്‍ ഏറ്റെടുക്കേണ്ടത്. വിവാഹവുമായി ബന്ധപ്പെട്ട് തടയപ്പെടേണ്ട ഒട്ടേറെ പ്രവണതകള്‍ നിലനില്‍ക്കുന്നു. ശക്തമായ ബോധവത്കരണവും നടപടികളുമാണ് ഇക്കാര്യത്തില്‍ വേണ്ടതെന്ന് നേതൃസംഗമം അഭിപ്രായപ്പെട്ടു. സൗത്ത് സോണ്‍ കമ്മിറ്റി ചെയര്‍മാന്‍ എ സൈഫുദ്ദീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി കൊല്ലം ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ വി എച്ച് അലി ദാരിമി എറണാകുളം വിഷയാവതരണം നടത്തി. സംസ്ഥാന സമിതിയംഗം പി കെ മുഹമ്മദ് ബാദുഷ സഖാഫി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. കെ എസ് റഫീഖ് അഹമ്മദ് സഖാഫി ചങ്ങനാശേരി, സിദ്ദീഖ് സഖാഫി നേമം, മുഹമ്മദ് സാബിര്‍ മഖ്ദൂം, അനസ് പൂവാലംപറമ്പില്‍ പത്തനംതിട്ട, അബ്ദുര്‍റശീദ് മുസ്‌ലിയാര്‍ മുണ്ടക്കയം, ഹൈദ്രോസ് ഹാജി കൊച്ചി, കെ എം ഹാഷിം മുസ്‌ലിയാര്‍ ആലംകോട്, അന്‍സര്‍ നഈമി അഞ്ചല്‍, അബ്ദുര്‍റഹീം മഹഌരി കരുനാഗപ്പള്ളി പ്രസംഗിച്ചു.