Connect with us

Gulf

ഐ സി.എഫ് ഹജ്ജ് സംഘത്തിനു യാത്രയയപ്പ്

Published

|

Last Updated

ദോഹ: ഖത്തര്‍ ഐ.സി.എഫിനു കീഴില്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ്ക ര്‍മ്മത്തിനു പോകുന്ന ഹാജിമാര്‍ക്ക് ഹൃദ്യമായ യാത്രയയപ്പ്. അല്‍ ഹാ ജിരി സര്‍വിസുമായി സഹകരിച്ചാണ് ഐ സി എഫ് ഹജ്ജ് സംഘം യാ ത്ര പുറപ്പെടുന്നത്.ഖത്തറില്‍ നിന്ന് കരമാര്‍ഗം യാത്ര തിരിക്കുന്ന ആദ്യ സംഘ മാണിത്. ന്യൂ വേള്‍ഡ് സെന്ററിനു സമീപം നടന്ന യാത്രയയപ്പ് ചടങ്ങില്‍ ഖത്തര്‍ ഐ.സി.എഫ് പ്രസിഡണ്ട് പറവണ്ണ അബ്ദുല്‍ റസാഖ് മൗലവി, സംഘടനാ നേതാക്കളായ അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, അബ്ദുല്‍ അസീസ് സഖാഫി പാലോളി, അബ്ദുള്ള മുസ്‌ലിയാര്‍ കടവ ത്തൂര്‍, മുഹമ്മദ് ഷാ ആയഞ്ചേരി, ജവാദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു..

 

Latest