Connect with us

Gulf

ഖത്തര്‍ പെരുന്നാള്‍ ചൂടിലേക്ക്

Published

|

Last Updated

ദോഹ: ഒരു ചൂടില്‍ മറ്റൊരു ചൂടിലേക്ക് കടക്കുകയാണ് ദോഹ നിവാസികള്‍. ഗള്‍ഫ് പ്രകൃതിയുടെ സ്വാഭാവിക ചൂടില്‍ നിന്ന് ആഘോഷങ്ങളുടെ ചൂരുമായെത്തുന്ന പെരുന്നാള്‍ ചൂടിലേക്കാണ് ഈ ദിനങ്ങളില്‍ ദോഹ മിഴി തുറക്കുന്നത്.നഗരവും വിപണിയും പെരുന്നാള്‍ വിഭവങ്ങള്‍ കൊണ്ട് നിറഞ്ഞു കവിഞ്ഞു. സ്വദേശികളും വിദേശികളുമായ ആളുകള്‍ ഒന്നടങ്കം ബലിപെരുന്നാള്‍ ആ ഘോഷം കെങ്കേമമാക്കാനുള്ള പുറപ്പാടിലാണ്.ആഘോഷങ്ങള്‍ക്ക് അവസരം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വരുന്ന പത്ത് മുതല്‍ ഇരുപതു വരെ അവധിയായിരിക്കും. ചിലവുകള്‍ പടവ് കയറുമ്പോഴും പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ആഘോഷസങ്കല്‍പ്പങ്ങള്‍ക്ക് മാറ്റങ്ങളൊന്നുമില്ലെന്നു വിപണികളില്‍ നിന്ന് വായിച്ചെടുക്കാനാകുന്നു. ഏറിയ വിലയും ചിലവും വകവെക്കാതെ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ വെമ്പല്‍ കൊള്ളുകയാണ് എല്ലാവരും. വ്യാപാര സ്ഥാപനങ്ങളും വിമാനക്കംപനികളുമൊക്കെയാണ് ഇത്തരം അവസരങ്ങളെ കൂടുതല്‍ അനുകൂലമായി ഉപയോഗപ്പെടുത്തുന്നത്.