Kerala
കരിപ്പൂരില്‍ ഒരു കിലോ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ ഗ്രാം സ്വര്‍ണ്ണവുമായി യാത്രക്കാരന് പിടിയില്‍. ദുബൈയില്‍നിന്ന് എത്തിയ തലശ്ശേരി സ്വദേശി സമീറിനെയാണ് പിടികൂടിയത്. എമിറേറ്റ്സ് വിമാനത്തിലാണ് ഇയാള്‍ എത്തിയത്.
മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടുന്നത്. ഒരു മാസത്തിനിടെ ഒന്‍പത് കിലോ സ്വര്‍ണ്ണം അധികൃതര്‍ പിടിച്ചെടുത്തിരുന്നു.
---- facebook comment plugin here -----