Connect with us

National

കാശ്മീര്‍ റിക്രൂട്ട്‌മെന്റ്: പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു

Published

|

Last Updated

തിരുവനന്തപുരം: കശ്മീര്‍ റിക്രൂട്‌മെന്റ് കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 13 പ്രതികളെയും ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. ഉച്ചയോടെയാണ് പ്രതികളെ ജയിലില്‍ എത്തിച്ചത്. പ്രതികള്‍ക്ക് 553 പേജ് വരുന്ന വിധിപ്രസ്താവത്തിന്റെ പകര്‍പ്പ് നല്‍കുന്നതില്‍ താമസം നേരിട്ടതാണ് ഇവരുടെ യാത്ര വൈകാന്‍ കാരണമായത്. അഞ്ച് മണിക്കൂറെടുത്താണ് വിധി പകര്‍പ്പ് തയ്യാറാക്കി നല്‍കിയത്.

കേസില്‍ ഇന്നലെ കോടതി വിധി പറഞ്ഞയുടന്‍ പ്രതികളെ എറണാകുളം സബ് ജയിലിലേക്ക് കൊണ്ടുപോയിരുന്നു. പിന്നീട് വിധിപകര്‍പ്പ് നല്‍കാനായി മൂന്ന് മണിയോടെ വീണ്ടും കോടതിയിലെത്തിച്ചു. എന്നാല്‍ 553 പേജുള്ള വിധിപകര്‍പ്പ് തയ്യാറാക്കി നല്‍കാന്‍ കൂടുതല്‍ സമയമെടുത്തു. ഏഴായിരത്തോളം പേജുകളുടെ പകര്‍പ്പാണ് എടുക്കേണ്ടിയിരുന്നത്. ഇതുപൂര്‍ത്തിയായപ്പോഴേക്കും രാത്രിയായി. സുരക്ഷ പരിഗണിച്ച് രാത്രി പ്രതികളെ തിരുവനത്ത പുരത്ത് കൊണ്ടുവരുന്നത് മാറ്റുകയായിരുന്നു.

Latest