Connect with us

Malappuram

അളവ് തൂക്കത്തില്‍ ക്രമക്കേട്: രണ്ട് ലക്ഷം പിഴ ഈടാക്കി

Published

|

Last Updated

മലപ്പുറം: ഓണക്കാലത്ത് ലീഗല്‍ മെട്രോളജി വകുപ്പും ഫഌയിങ് സ്‌ക്വാഡ് വിഭാഗവും ജില്ലയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് ലക്ഷം രൂപ പിഴ ഈടാക്കി. അളവ് തൂക്കത്തില്‍ ക്രമക്കേട് കാണിച്ചതിന് 39 സ്ഥാപനങ്ങള്‍ക്കെതിരെയും പാക്കേജ്ഡ് കമ്മോഡിറ്റീസ് നിയമങ്ങള്‍ പാലിക്കാത്തതിന് 30 സ്ഥാപനങ്ങള്‍ക്കെതിരെയുമാണ് പിഴ ഈടാക്കിയത്. ഓണക്കാലത്ത് ലഭിച്ച 11 പരാതികളിലും നടപടി സ്വീകരിച്ചു. കിഴിശ്ശേരി ഭാഗങ്ങളില്‍ ബ്രഡ്ഡിന്റെ തൂക്കക്കുറവിനും തുക കൂട്ടിവിറ്റതിനും 5000 രൂപ പിഴ ഈടാക്കി. കൊണ്ടോട്ടിയില്‍ മില്‍മ പാലിന് വിലകൂട്ടി വിറ്റതിനും ടര്‍പ്പെയ്ന്‍ അളവു കുറച്ച് വിറ്റതിനും പിഴ ഈടാക്കി. അളവ് തൂക്ക ഉപകരണങ്ങളില്‍ മുദ്ര പതിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. സാധനങ്ങളുടെ തൂക്കം, വില, ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളില്‍ നിര്‍മിച്ച തീയതി, കാലാവധി കഴിയുന്ന തീയതി മറ്റ് വിവരങ്ങള്‍ എന്നിവയില്ലാതിരിക്കുക, വിവരങ്ങള്‍ മറയ്ക്കുന്ന വിധത്തില്‍ സ്റ്റിക്കര്‍ ഒട്ടിക്കുക, കൃത്യമായ അളവ് പാലിക്കാതിരിക്കുക, എന്നിവക്കാണ് പ്രധാനമായും പിഴ ഈടാക്കിയത്.

Latest