Connect with us

Kozhikode

വലിയുല്ലാഹി ഉമറുല്‍ ഖാദിരി 29-ാം ഉറൂസ്

Published

|

Last Updated

പറമ്പില്‍ബസാര്‍: ഗള്‍ഫ് ബസാറില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലാഹി കമാലുദ്ദീന്‍ ഉമറുല്‍ ഖാദിരി (ഇ കെ ഉമര്‍ഹാജി)യുടെ 29-ാം ഉറൂസ് മുബാറക് ഈ മാസം 17, 18, 19 തീയതികളില്‍ മഖാം പരിസരത്ത് നടക്കും. 17, 18 തീയതിയില്‍ നടക്കുന്ന മതപ്രഭാഷണത്തില്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി എന്നിവര്‍ പ്രസംഗിക്കും.
19ന് രാവിലെ നാല് മുതല്‍ വൈകുന്നേരം നാല് വരെ ബുര്‍ദ മജ്‌ലിസ്, ഖാദിരിയ്യ റാത്തീബ്, ശാദുലി റാത്തീബ്, അന്നദാനം എന്നിവ നടക്കും. വൈകുന്നേരം ഏഴിന് ദിക്ര്‍ ദുആ മജ്‌ലിസും ഉദ്‌ബോധന പ്രഭാഷണവും നടക്കും. പ്രമുഖ പണ്ഡിതരും സാദാത്തുക്കളും ഉമറാക്കളും പങ്കെടുക്കും.

Latest