Connect with us

National

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമല്ലെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

രാജ്‌കോട്ട്: 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജീവന്‍മരണ പോരാട്ടമല്ലെന്ന് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാത്തിലെത്തിയ രാഹുല്‍, സൗരാഷ്ട്രയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് ഈ അഭിപ്രായ പ്രകടനം നടത്തിയത്. പാര്‍ട്ടിയുടെ കുറവുകള്‍ പരിഹരിക്കാനും കരുത്ത് ജനങ്ങളെ ബോധ്യപ്പെടുത്താനും സാധിക്കണം. തിരഞ്ഞെടുപ്പിനെ കുറിച്ച് വേവലാതി ആവശ്യമില്ല. സ്ഥിരതയുള്ള രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ കഠിന പ്രയത്‌നം നടത്തണം. യു പി എ സര്‍ക്കാര്‍ നടപ്പാക്കിയ വിവരാവകാശ നിയമം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ പദ്ധതികള്‍ ജനങ്ങള്‍ക്കിടയില്‍ ഫലപ്രദമായി പ്രചരിപ്പിക്കണമെന്നും പുറത്തുനിന്നുള്ള ഒരു ശക്തിയുടെയും പിന്തുണയില്ലാതെ തന്നെ പാര്‍ട്ടിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ അഹമ്മദാബാദില്‍ സംസാരിക്കവെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് രാഹുല്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. സൗരാഷ്ട്രയിലും തുടര്‍ന്ന് രാജ്‌കോട്ടിലും രാഹുല്‍ പ്രവര്‍ത്തകരെ കാണും. പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടക്കുന്ന സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. രാഹുലിന്റെ ഗുജറാത്ത് സന്ദര്‍ശനം പ്രവര്‍ത്തകരിലും നേതാക്കളിലും പുതിയ ഉണര്‍വ് ഉണ്ടാക്കിയതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അര്‍ജുന്‍ മോധവാദിയ പറഞ്ഞു.

---- facebook comment plugin here -----

Latest